
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. അമൃത സ്കൂൾ ഒഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ് ക്യാമ്പസിൽ നടന്ന പരിപാടിയിൽ നർത്തകി ഡോ. മാനസി പാണ്ഡ്യ രഘുനന്ദൻ മുഖ്യാതിഥിയായി. കലായോഗി പുരസ്കാര ജേതാവ് പ്രൊഫ.എസ്. രഘുനന്ദൻ ആശംസ അറിയിച്ചു. ബ്രഹ്മസ്ഥാനം ക്യാമ്പസ് ഡയറക്ടർ ഡോ.യു. കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. രക്തദാന ക്യാമ്പിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഭാഗമായി. ക്യാമ്പസിൽ 25 ഫലവൃക്ഷ തൈകൾ നട്ടു. എറണാകുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനു സത്യൻ നേതൃത്വം നൽകി. തിരുവാതിര, നാടോടിനൃത്തം, പദ്യം ചൊല്ലൽ തുടങ്ങി മറ്റ് പരിപാടികളും അരങ്ങേറി.