കൂത്താട്ടുകുളം: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ), കൂത്താട്ടുകുളം മേഖലാസമ്മേളനവും കുടുംബ സംഗമവും കൂത്താട്ടുകുളം മർച്ചൻസ് അസോസിയേഷൻ ഹാളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷൈജു ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി മേഴ്സി ജോർജ്, നഗരസഭാ ചെയർപേഴ്സൺ കലാ രാജു, വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ, കെ.ഡി. ജോൺസൺ, എം.എൻ. ബാബു, നബാബ്, അഷ്റഫ് കല്ലേലിൽ, റോബിൻ ജോൺ വൻനിലം, മർക്കോസ് ജോയി തുടങ്ങിയവർ സംസാരിച്ചു.
45 വർഷമായി സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് കെ.ജി.ടി.എ. പാവപ്പെട്ടവർക്ക് സൗജന്യ ഡയാലിസിസ് സൗകര്യം, നിർദ്ധന പെൺകുട്ടികൾക്ക് സൗജന്യ വിവാഹ വസ്ത്രം, അനാഥർക്ക് സഹായം, കൂത്താട്ടുകുളം ടൗണിന്റെ സമഗ്ര വികസനം എന്നീ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാണ് സംഘടന.