വൈപ്പിൻ: പെൻഷണേഴ്സ് യൂണിയൻ വൈപ്പിൻ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ എടവനക്കാട് ബാങ്ക് ഹാളിൽ ഭാഷാ ദിനാചരണവും എടവനക്കാട് ഗവ. യുപി സ്‌കൂളിൽ ഒരുക്കിയ വായനമൂലയും വി.എസ്. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് അമ്മിണി ദാമോദരൻ അദ്ധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി എൻ.കെ. പ്രസാദ്, എടവനക്കാട് ഗവ. യു.പി.എസ്. ഹെഡ്മിസ്ട്രസ് എൻ.ജി. മേരി ലീന, സാംസ്‌കാരിക വിഭാഗം കൺവീനർ എ.എ. മുരുകാനന്ദൻ, പി.എ. വർഗീസ്, കെ.എ. തോമസ് എന്നിവർ സംസാരിച്ചു . പൂയപ്പിള്ളി തങ്കപ്പൻ, ജോസഫ് പനക്കൽ, ഷാജി നായരമ്പലം, സൈമൺ പനക്കൽ എന്നീ സാഹിത്യപ്രതിഭകളെ ആദരിച്ചു. കവിതാലാപനം, കലാപരിപാടികൾ, നാടകം എന്നിവയുമുണ്ടായി.