mp

അങ്കമാലി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലിയി​ൽ നടത്തി​യ ജുവലറി ഫെയറി​ൽ അയ്യായിരം കോടി രൂപയുടെ ഓർഡർ ലഭിച്ചെന്ന് എക്സിബിഷൻ കോ-ഓർഡിനേറ്റർമാരായ റോയി പാലത്ര, ഹാഷിം കോന്നി, എ.കെ.ജി.എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി കെ.എം. ജലീൽ എന്നിവർ പറഞ്ഞു. സമാപന സമ്മേളനം ബെന്നി ബഹ്നാൻ എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. ജലീൽ, ബിന്ദു മാധവ്, റോയി പാലത്ര, ഹാഷിം കോന്നി, പി.എം. ജോസ്, നസീർ പുന്നക്കൽ, കണ്ണൻ ശരവണ, ജോയി പഴയമഠം, അശോകൻ നായർ, മെയ്തു വരമ്പത്ത്, നിക്സൺ മാവേലി എന്നിവർ സംസാരിച്ചു.