കൂത്താട്ടുകുളം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1980 മുതൽ ആരംഭിച്ച ശാസ്ത്ര കലാജാഥകളുടെ ചരിത്രവും പ്രാധാന്യവും രേഖപ്പെടുത്തുന്ന ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ എന്ന പുസ്തകം കൂത്താട്ടുകുളത്ത് പരിഷത്ത് നിർവാഹകസമിതി അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ സാഹിത്യകാരൻ എം.കെ. ഹരികുമാറിന് നൽകി പ്രകാശിപ്പിച്ചു. ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഏലിയാസ് മാത്യുവിനെ ആദരിച്ചു. കലാ രാജു, പി.കെ. വാസു, ജില്ലാ സെക്രട്ടറി ഡോ. ഏലിയാസ് മാത്യു, എം.പി. റെജി, കെ.കെ. പ്രകാശ് എന്നിവർ സംസാരിച്ചു.