kalolsavam-logo-
പറവൂർ ഉപജില്ലാ കലോത്സവം ലോഗോ

പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂളിൽ തിരശീല ഉയരും. രാവിലെ 9ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ മുഖ്യപ്രഭാഷണം നടത്തും. ഷാരോൺ പനക്കൽ, നിഖില ശശി, രമ്യ തോമസ്, യേശുദാസ് പറപ്പിള്ളി, ഫാ. സെബാസ്റ്ര്യൻ ലൂയിസ്, കെ.ജെ. ഡിജി, ഡോ. ഡീൻ റോയ് തുടങ്ങിയവർ സംസാരിക്കും. നാല് ദിവസം 15 വേദികളിലായി 125 ഇനങ്ങളിൽ മൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. 7ന് വൈകിട്ട് സമാപനസമ്മേളനം നടക്കും.