പറവൂർ: ഏഴിക്കര ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഇഹെൽത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഏഴുലക്ഷംരൂപയുടെ വിവരസാങ്കേതിക ഉപകരണങ്ങൾ പറവൂ‌ർ ബ്ലോക്ക് പഞ്ചായത്ത് നൽകി. അഞ്ച് കമ്പ്യൂട്ടർ, നാല് ലാപ്ടോപ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയാണ് നൽകിയത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉപകരണങ്ങൾ കൈമാറി. ഗാന അനൂപ്, ജെൻസി തോമസ്, നിത സ്റ്റാലിൻ, സി.എം. രാജഗോപാൽ, സജ്ന സൈമൺ, പി.പി. പ്രിയ, ഡോ. വിനോദ് പൗലോസ് എന്നിവർ പങ്കെടുത്തു.