പറവൂർ: കെടാമംഗലം മംഗലത്ത് ദേവി ക്ഷേത്രത്തിലെ ഒന്നാം പുനഃപ്രതിഷ്ഠാ വാർഷികോത്സവം ഇന്ന് നടക്കും. പുലർച്ചെ 5.45ന് മഹാഗണപതിഹോമം. 7.30ന് ഗണപതിഹോമം സമർപ്പണം. 8.15ന് കലശപൂജ. 9.30ന് കലശാഭിഷേകം. 10.30ന് നൂറുംപാലും. വൈകിട്ട് 6.30ന് ദീപക്കാഴ്ച. തുടർന്ന് പെരുവാരം ശ്രീക്കുട്ടന്റെ നേതൃത്വത്തിൽ ചെണ്ടമേളം.