arrested

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ സ്വീപ്പർ ജീവനക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വാളകം വെൺമണിക്കുടിലിൽ രാഹുൽ (33) ആണ് ചോറ്റാനിക്കര പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ നടപ്പന്തലിൽ രാത്രികാലങ്ങളിൽ കിടന്നുറങ്ങുന്ന രാഹുൽ ഇന്നലെ ഉച്ചയോടെ മദ്യപിച്ചെത്തി സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു. ജീവനക്കാരിയുടെ നിലവിളി കേട്ടെത്തിയ ഭക്തജനങ്ങൾ രാഹുലിനെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.