പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 246 വിദ്യാർത്ഥികൾക്ക് മെമന്റൊയും ക്യാഷ് അവാർഡും സമ്മാനിച്ചു. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.പി. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എസ്. ജയപ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, ശ്രീജിത്ത് മനോഹർ, അഗസ്റ്റിൻ ആലപ്പാട്ട്, പി. ഭരതൻ, ടി.എസ്. ഉണ്ണികൃഷ്ണൻ, ഷിനു പനക്കൽ, ഷാരോൺ ബേസിൽ, ഷൈജ സജീവ്, സെക്രട്ടറി ജയ്ബി ജോയ് തുടങ്ങിയവർ സംസാരിച്ചു.