
ചോറ്റാനിക്കര : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് വായനശാല പുസ്തക മുറി ടൈൽ വിരിച്ചു മനോഹരമാക്കിയതിന്റെയും പുസ്തക റാക്ക് സ്ഥാപിച്ചതിന്റെയും ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് സി.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.സി ദിവാകരൻ, കെ. ഹരിദാസ്, ജീവൽശ്രീ പി. പിള്ള, സി. കെ.ദിവാകരൻ, ശശിധരൻ തടത്തിൽ, വത്സ നങ്ങേത്ത്, കെ. എസ്. മനോജ് എന്നിവർ സംസാരിച്ചു.