
കൊച്ചി: എംപ്ളോയ്മെന്റ് വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും കൊച്ചി നഗരത്തിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ എറണാകുളം കാരിക്കാമുറി ക്രോസ് റോഡ് വെള്ളാങ്ങിൽ വി.കെ. കൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: പി.പി. വസന്ത (റിട്ട. അണ്ടർ സെക്രട്ടറി, പി.എസ്.സി ). മകൾ: സീന കൃഷ്ണൻ (അദ്ധ്യാപിക, പാലക്കാട് എലപ്പള്ളി ജി.എ.പി.എച്ച്.എസ്.എസ്). മരുമകൻ: എം.പി.സനിൽ (ബിസിനസ്). എറണാകുളം ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും ദീർഘനാളായി വൈസ് പ്രസിഡന്റുമാണ്. കൊച്ചി ശ്രീനാരായണ ക്ളബ്ബിന്റെയും തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം സി.ബി.എസ്.ഇ സ്കൂളിന്റെയും ഭാരവാഹിയും സ്ഥാപകാംഗവുമായിരുന്നു. എറണാകുളം നഗരത്തിലെ സാംസ്കാരിക പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു വി.കെ. കൃഷ്ണൻ.