
ജർമ്മനിയിലെ ആഗോള അംഗീകാരമുള്ള ബിസിനസ് സ്‌കൂളാണ് മ്യൂണിക് ബിസിനസ് സ്‌കൂൾ. ജർമനിയിൽ ബിസിനസ് സ്‌കൂളുകളുടെ നിലവാരം വിലയിരുത്തുന്നത് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യതാ മികവ് വിലയിരുത്തിയാണ്. മാർക്കറ്റിംഗ്,ഫിനാൻസ്,ഡിജിറ്റൽ ബിസിനസ്,ഇനവേഷൻ,ലക്ഷ്വറി മാനേജ്‌മെന്റ്, ഫാമിലി ബിസിനസ്, ഓൺട്രപ്രെന്യൂർഷിപ്പ് എന്നിവ നിരവധി സ്‌പെഷ്യലൈസേഷനുകളിൽ ചിലതാണ്.പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് 18 മാസത്തെ തൊഴിൽ കണ്ടെത്താനുള്ള ജോബ് സീക്കർ വിസയും ലഭിക്കും.
അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ ബി.ബി.എ പ്രോഗ്രാമുമുണ്ട്.ഇതിനു പ്രവേശനം ലഭിക്കാൻ 13 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണം.ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്ലസ് ടുവിനുശേഷം ഒരുവർഷത്തെ ഓൺലൈൻ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി യോഗ്യത നേടാം.ഇതിനായി EdX,Coursera,swayam,ഫ്യൂച്ചർ ലേൺ കോഴ്‌സുകൾ ചെയ്യാം.ഡിജിറ്റൽ മാർക്കറ്റിംഗ് &കമ്മ്യൂണിക്കേഷൻ, ഓൺട്രപ്രെന്യൂർഷിപ് & ഇനവേഷൻ,ഇക്കണോമിക്‌സ് & മാനേജ്‌മെന്റ് എന്നിവ മികച്ച മാനേജ്മെന്റ് സ്‌പെഷ്യലൈസേഷനുകളാണ്.അഡ്മിഷൻ ലഭിക്കാൻ കുറഞ്ഞത് 6.5 ഐ.ഇ.എൽ.ടി.എസ് ബാൻഡ് നേടിയിരിക്കണം. 7 ബാൻഡ് വരെ നിഷ്‌കർഷിക്കുന്ന ബിസിനസ് സ്‌കൂളുകളുമുണ്ട്. www.munich-business-school.de.
മ്യൂണിക്ക് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ന്യൂ യൂറോപ്യൻ കോളേജ് ബിരുദ,ബിരുദാനന്തര തലത്തിൽ മാനേജ്മന്റ് പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.സ്‌കോളർഷിപ്പ് സാദ്ധ്യതയുമുണ്ട്. ശരാശരി 6500 യൂറോ വരെയാണ് സെമസ്റ്റർ ഫീസ്.
ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് കോഴ്സ് പ്രവേശനം
കൊച്ചി: 2025-26 അദ്ധ്യയന വർഷത്തെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് പ്രവേശനത്തിന് പ്രവേശന
പരീക്ഷാ കമ്മിഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (NBEMS)
നടത്തിയ നീറ്റ് പി.ജി 2025 പ്രവേശന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടവരായിരിക്കണം. ആറു വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ 10 വരെ അപ്ലോഡ് ചെയ്യാം.
വെബ്സൈറ്റ്: www.cee.keral.gov.in
ബീകീപ്പിംഗ് കോഴ്സ്
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള ബീകീപ്പിംഗ് ട്രെയിനിംഗ് കോഴ്സിലേക്ക് khadi.kerala.gov.inൽ 20നകം അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. പ്രായം: 18നും 30നും മദ്ധ്യേ (20/11/2025 പ്രകാരം). ഫീസ്: ₹ 30,000. ഫോൺ: 9747321760.
കൃതികൾ ക്ഷണിച്ചു
ഹരിപ്പാട്:മുതുകുളം പാർവ്വതിയമ്മ സ്മാരക സാഹിത്യ പുരസ്കാരത്തിന് വനിത എഴത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിച്ചു.2024,2025 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ എല്ലാ സാഹിത്യ ശാഖയിലെ കൃതികളും പരിഗണിക്കും.15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.കൃതികളുടെ നാലു കോപ്പി,സെക്രട്ടറി,മുതുകുളം പാർവ്വതിയമ്മ സ്മാരക ട്രസ്റ്റ്,മുതുകുളം സൗത്ത് പി.ഒ,ആലപ്പുഴ-690506 എന്ന വിലാസത്തിൽ 30ന് മുമ്പായി അയയ്ക്കണം.ഫോൺ: 9496157231.