കൂത്താട്ടുകുളം: കൂത്താട്ടുകുളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ കുതിക്കുന്ന കേരളം എന്ന വിഷയത്തിൽ സംവാദം നടത്തി. ഖാദി ബോർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.കെ. രാമൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കെ. രാജു കൂത്താട്ടുകുളം, ഷാജി കണ്ണൻ കോട്ടിൽ, റോയ് ചുമ്മാർ, എബി ജോൺ, സതിരാമൻ, കെ.എസ്. ചാക്കോ, പി.എൻ. കുമാരൻ, പി.കെ. സുരേഷ് കുമാർ പാതിരിക്കൽ, കെ.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു. കേരള നിയമസഭാ ഭാഷാ ബിൽ പാസാക്കണമെന്ന പ്രമേയം അംഗീകരിച്ചു. സർക്കാർ ബോർഡുകളിലും വിമാനത്താവളങ്ങളിലും അറിയിപ്പുകൾ മലയാളത്തിലും വേണമെന്നും ആവശ്യപ്പെട്ടു.