u

ചോറ്റാനിക്കര: പ്ലാപ്പള്ളി റസിഡന്റ്സ് അസോസിയേഷനും ജീവസൈറ്റ് ഫൗണ്ടേഷനും തൃപ്പൂണിത്തുറ ആർ.സി.എം.ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് തോട്ടറ സംസ്കൃത യു.പി സ്കൂൾ ഹാളിൽ നടന്നു. ആർ.സി.എം.ഐ ഹോസ്പിറ്റലിലെ ഡോ. അപർണ ആനന്ദ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പ്ലാപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.ജെ ജോർജ് ഉണ്ണിക്കൃഷ്ണൻ ചുള്ളിപ്പറമ്പിൽ, പി.ജി ശ്രീകുമാർ, ഗോപി മഠത്തേത്ത്, ഗംഗ സജി, ഹരികുമാർ ഹരിതം, രാജൻ കരുമാലപ്പെട്ടി, അനിൽകുമാർ, വേണു പുത്തൻ മഠത്തിൽ പറമ്പിൽ, സുജിത ജിജികുമാർ ബിനോജ് കാലായിൽ എന്നിവർ നേതൃത്വം നൽകി.