ചോറ്റാനിക്കര: അരയൻകാവ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കും. ആദ്യ ഗഡുവായി 60 ലക്ഷം രൂപ എം.എൽ.എ.ഫണ്ടിൽ നിന്ന് അനുവദിച്ചാണ് നിർമ്മാണം ആരംഭിക്കുന്നത്. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുക്കും.