
പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരിക വേദി 21-ാം വാർഷിക പൊതുയോഗം സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ കോളേജ് ഒഫ് എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പൽ പി.ആർ ദീപ നവ കേരളവും സ്ത്രീകളും എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. വനിതാ സാംസ്കാരിക വേദി പ്രസിഡന്റ് ജിഷ നിതിൻ അദ്ധ്യക്ഷയായി. ഡോ. വി. എം. രാമകൃഷ്ണൻ, ഉഷാകുമാരി വിജയൻ, പി. എം. അജിമോൾ, ടി.സി ഗീതാദേവി, നൂതൻ രനീഷ്, വി. ആർ മനോജ് തുടങ്ങിയവർ സംസാരിച്ചു. പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരിക വേദി ഭാരവാഹികളായി പി.എം അജിമോൾ, ജയാ കേശവദാസ്,ബ്രൈറ്റി ഇന്ദീവരം, ജിഷ നിതിൻ , മഞ്ജു മണിയൻ, ശാന്തി ജിജു , നൂതൻ രനീഷ് എന്നിവരെ തിരഞ്ഞെടുത്തു.