കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊമ്പൻപാറ കുടിവെള്ള പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇതോടൊപ്പം 15 ലക്ഷം രൂപ മുടക്കി നവീകരിച്ച കാപ്പുചിറയും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഷാഹിദ ഷംസുദ്ദീൻ, എൻ.ബി. ജമാൽ, സി.ഇ. നാസർ, എം.ബി. ഇബ്രാഹിം, പി.എസ്. റമീസ് തുടങ്ങിയവർ പങ്കെടുത്തു.