പറവൂർ: പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വനിതകൾക്കും യു.പി സ്കൂൾ വിദ്യാർത്ഥികൾക്കുമായി നടത്തിയ വായനാമത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി. ഷൈബിൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബെന്നി ജോസഫ്, പി.പി. സുകുമാരൻ, എം.എക്സ്. മാത്യു, എം.ഡി. രാജപ്പൻ എന്നിവർ സംസാരിച്ചു. 40 വനിതകളും 46 വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു.