y

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ. ആർ നാരായണൻ സ്മാരക യൂണിയനിലെ എടയ്ക്കാട്ടുവയൽ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരിജ കമൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് പി.എം. സോമൻ,​ വൈസ് പ്രസിഡന്റ്‌ ബിജു കാരിത്തടം, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ്‌ ഗൗതം,​ സുരേഷ് ബാബു, രാജി സോമനാഥൻ, മിനിസുന്ദരേശൻ, ശ്രേയസൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ ബിജു കാരിതടത്തിൽ (പ്രസിഡന്റ്),​ പ്രകാശ് പി. നാരായണൻ (വൈസ് പ്രസിഡന്റ്)‌,​ ഗിരിജ കമൽ (സെക്രട്ടറി),​ പി.എം സോമൻ (യൂണിയൻ കമ്മിറ്റി)​ എന്നിവർ അടങ്ങുന്ന 14അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.