library

കൊച്ചി: കണയന്നൂർ താലൂക്ക് എഴുത്തിടം ആലിൻചുവട് ജനകീയ വായനശാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ കവിയരങ്ങ് നടത്തി. കവിയരങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ. എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എഴുത്തിടം ജനകീയ വായനശാലാ യൂണിറ്റ് പ്രസിഡന്റ് പി.എൻ. ഹരിഹര മേനോൻ അദ്ധ്യക്ഷനായി. 82 വയസുള്ള വത്സലാ പവിത്രൻ സ്വന്തമായി രചിച്ച കവിത ആദ്യമായി ആലപിച്ചു. തുടർന്ന് ജയ നാരായണൻ തൃക്കാക്കര, ജോർജ് ചേരിയിൽ, ഗോകുലൻ കൊല്ലേരി, മേരി ജോൺ, വത്സല പവിത്രൻ, സെബി പി.ഡി, വിജയലക്ഷ്മി മംഗലത്ത്, മിനി വിജയകുമാർ, ജോൺ ഉള്ളാട്ടിൽ, വേണു പ്ലാത്താനം എന്നിവർ കവിതാലാപനം നടത്തി. വായനശാലാ ഭരണസമിതിയംഗം പ്യാരി എം.എച്ച് നന്ദി പറഞ്ഞു.