block
വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പുത്തൻകുരിശിൽ നിർമിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രസിഡന്റ് റെസീന പരീത് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പുത്തൻകുരിശിൽ നിർമ്മിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രസിഡന്റ് റെസീന പരീത് ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂബിൾ ജോർജ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ, ബേബി വർഗീസ്, വി.എസ്. ബാബു എന്നിവർ സംസാരിച്ചു. ബ്ലോക്ക് വിഹിതം ഉപയോഗിച്ച് അടിസ്ഥാന സൗകര്യവികസനവും ശുചിത്വ കേരള മിഷൻ വിഹിതം ഉപയോഗിച്ച് ബൈലിംഗ് യന്ത്റം വാങ്ങി സ്ഥാപിക്കുന്നതുമാണ് പദ്ധതി. ഗ്രാമ പഞ്ചായത്തിന്റെ എം.സി.എഫ് പദ്ധതിയും പൂർത്തീകരിച്ചു വരികയാണ്.