librarycouncil
മൂവാറ്രുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാ മത്സരം മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ജയകുമാർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ യു.പി വിദ്യാർത്ഥികളുടെയും വനിതകളുടെയും താലൂക്ക്തല വായനമത്സരം മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്ക്കൂളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പറും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ലാ കൗൺസിൽ അംഗങ്ങളായ സി.എൻ. പ്രഭകുമാർ, കെ. മോഹനൻ, താലൂക്ക് വൈസ് പ്രസിഡന്റ് സിന്ധു ഉല്ലാസ്, എക്സിക്യുട്ടീവ് മെമ്പർ എം.എ. എൽദോസ്, ചീഫ് ഇൻവിജിലേറ്റർ ഡിജിലി എൽദോസ് എന്നിവർ സംസാരിച്ചു. ടി.ജെ. ജയ്സൺ, പി.എസ്. സന്ധ്യ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 1500, 1000, 750 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഇവർക്ക് ജില്ലാതല വായനമത്സരത്തിലും പങ്കെടുക്കാം.