ed
മഴുവന്നൂർ പഞ്ചായത്തിലെ നവീകരിച്ച തട്ടാംമുഗൾ തെങ്ങനാൽപടി തേരക്കുടിമഠം റോഡ് പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ നവീകരിച്ച തട്ടാംമുഗൾ തെങ്ങനാൽപടി തേരക്കുടിമഠം റോഡ് പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. സന്തോഷ് ഛഡ അദ്ധ്യക്ഷനായി. കെ.ടി. മനോജ്. രേഖ കെ. നായർ, ടി.എസ്. ഹരികുമാർ, സി.ബി. സന്തോഷ്, ഗീത മധു, അഭിലാഷ് കെ. നായർ, ടി.ജി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ നിന്ന് എട്ട് ലക്ഷം രൂപ മുടക്കിയാണ് നവീകരണം പൂർത്തികരിച്ചത്.