
ഉപഭോക്താക്കൾക്ക് കേരളപ്പിറവി ദിന സമ്മാനം
കൊച്ചി: കേരളപ്പിറവി ദിനത്തിൽ പീപ്പിൾസ് അർബൻ ബാങ്ക് എറണാകുളം എം.ജി റോഡ്, എരൂർ ശാഖകളിൽ പുതിയ എ.ടി.എമ്മുകൾ ആരംഭിച്ചു. എറണാകുളം എംജി റോഡിലെ എ.ടി.എം കൗണ്ടറിന്റെ ഉദ്‌ഘാടനം മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ നിർവഹിച്ചു . നവീകരിച്ച എരൂർ ശാഖയിലെ എ.ടി.എം ബാങ്ക് ചെയർമാൻ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സോജൻ ആന്റണി, ഭരണസമിതി അംഗങ്ങളായ എസ് ഗോകുൽദാസ്, എൻ. കെ അബ്ദുൽ റഹീം, അഡ്വ. വി.സി രാജേഷ്, ഇ.ടി പ്രതീഷ്, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ രാമചന്ദ്രൻ, അംഗങ്ങളായ ഇ.കെ ഗോകുലൻ, കെ.എസ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് സ്വാഗതം ആശംസിച്ചു.