rottary
റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമശുശ്രുഷ പരിശീലന പരിപാടി

മൂവാറ്റുപുഴ: റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ക്ളബ് ഹാളിൽ പ്രഥമശുശ്രുഷ പരിശീലനം സംഘടിപ്പിച്ചു. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കുള്ള അടിയന്തര പ്രാഥമികശുശ്രുഷ നൽകുന്നതിനും സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുന്നതിനും പരിശീലനം നൽകി . ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയുള്ള അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനം താളംതെറ്റുന്ന സാഹചര്യങ്ങളിൽ അടിയന്തര സി.പി.ആർ നൽകുന്നതിനുമുള്ള പ്രായോഗിക പരിശീലനവും നൽകി. പ്രോഗാം കോഓർഡിനേറ്റർ റോബിൻ ജോർജ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. കൊച്ചുറാണി, റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജയൻ ജേക്കബ്, ഡോ. ടി.ടി. ടോമിലിൻ, ഡോ. വിനോദ് എസ്. നായർ, പ്രൊഫ. മൻജത്ത് ജോർജ്, ഡോ. ശ്രീകുമാർ ശർമ എന്നിവർ ക്ലാസ് നയിച്ചു.