dd

കൊച്ചി​: കേരളത്തി​ന്റെ വ്യവസായ വി​കസന സാദ്ധ്യതകളും വെല്ലുവി​ളി​കളും ചർച്ച ചെയ്യുന്ന 'കേരളകൗമുദി​ ഇൻഡസ്ട്രി​യൽ കോൺ​ക്ളേവ്" പാലാരി​വട്ടം ഹോട്ടൽ റി​നൈയി​ൽ ഇന്ന് രാവി​ലെ 10ന് വ്യവസായ മന്ത്രി​ പി​. രാജീവ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി​ ഡെപ്യൂട്ടി​ എഡി​റ്ററും കൊച്ചി​-തൃശൂർ യൂണി​റ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹി​ക്കുന്ന ചടങ്ങി​ൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസി​യേഷൻ ജനറൽ സെക്രട്ടറി ജി​. ജയപാൽ,കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.ഇ. അൻവർ,എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജ ശി​വാനന്ദൻ തുടങ്ങി​യവർ ആശംസ നേരും.

കേരളകൗമുദി​ സ്ഥാപക പത്രാധി​പർ കെ. സുകുമാരന്റെ പേരി​ൽ മികച്ച പ്രാദേശി​ക പത്രപ്രവർത്തകർക്ക് നൽകുന്ന പത്രാധി​പർ പുരസ്കാരം കേരളകൗമുദി​ പള്ളുരുത്തി​ ലേഖകൻ സി​.എസ്. ഷി​ജുവി​ന് ചടങ്ങിൽ മന്ത്രി​ രാജീവ് സമ്മാനി​ക്കും. കേരളകൗമുദി​ ബി​സി​നസ് എഡി​റ്റർ സുനേഷ് ഭാസി​ സ്വാഗതവും ഡെപ്യൂട്ടി​ ജനറൽ മാനേജർ (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദി​യും പറയും.

മുത്തൂറ്റ് ഫി​നാൻസ് സി​.ഇ.ഒ കെ.ആർ. ബി​ജുമോൻ,ശ്രീ ട്രാൻസ്‌വെയ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശശി​ധരൻ എസ്. മേനോൻ,ബയോറൂട്ട് എക്സ്‌പ്ളൊറേഷൻ ഇന്ത്യ ലി​മി​റ്റഡ് എം.ഡി​ ഡോ. പാർവതി​ കോലടി​,മെറ്റൽ റൂഫ് മാനുഫാക്ചറേഴ്സ് അസോസി​യേഷൻ പ്രസി​ഡന്റ് ഷൈൻ പോൾ,പ്രൈം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ജോസഫ് മാത്യു എന്നി​വർ കോൺ​ക്ളേവി​ൽ പങ്കെടുക്കും. പ്രമുഖ ഫി​നാൻഷ്യൽ ജേർണലി​സ്റ്റ് സനൽ എബ്രഹാം മോഡറേറ്ററാകും.