reji
തിരുവാണിയൂർ പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായ പബ്ലിക് ടോയ്‌ലെറ്റ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പബ്ളിക് ടോയ്ലെറ്റ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ,​ പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, റെജി ഇല്ലിക്കപറമ്പിൽ, കെ.വി. സനീഷ്, വർഗീസ് യാക്കോബ്, സിന്ധു കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.