കൊച്ചി: മെഗാ ക്ലിയറൻസ് ഓഫർ വിൽപ്പനയുമായി കൊച്ചിയിലെ ലുലു മാൾ. ലുലു ഫാഷൻ സ്റ്റോറിലെ ഓൺ ബ്രാൻഡ് ഒരുക്കുന്ന വിൽപ്പനയിൽ കിഡ്‌സ്, ലേഡീസ്, ജെന്റ്സ് തുടങ്ങിയ വിഭാഗത്തിൽ വസ്ത്രങ്ങൾ വിലക്കുറവിൽ ലഭിക്കും. ബൈ വൺ ഗെറ്റ് വൺ, പിക്ക് ഫൈവ് പേ 2 ഓഫറുകൾ ലഭ്യമാണ്. ഏതെങ്കിലും ഒരു തുണിത്തരം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമായി ലഭിക്കുന്നതാണ് ബൈ വൺ ഗെറ്റ് വൺ ഓഫർ. പിക്ക് ഫൈവ് പേ ടുവിലൂടെ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന അഞ്ച് വസ്ത്രങ്ങളിൽ രണ്ടെണ്ണത്തിന് മാത്രം പണം നൽകിയാൽ മതി. നവംബർ ഒന്നിന് ആരംഭിച്ച ക്ലിയറൻസ് സെയിൽ 30 വരെ തുടരും. കൊച്ചി ലുലു മാളിലെ എൻട്രൻസ് രണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വിൽപ്പന.