
കണ്ണൂർ: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന റോഡ് സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. യുവതലമുറയിൽ ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റം വളർത്തുകയാണ് ലക്ഷ്യം. ഇന്ററാക്ടീവ് സെഷനുകൾ, പ്രായോഗിക പഠന ഘട്ടങ്ങൾ, ആകർഷകമായ സംവാദങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്കൂളുകളിലും കോളേജുകളിലുമുള്ള റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിലൂടെ ഭാവി തലമുറകൾക്ക് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും കൂടുതൽ സുരക്ഷിതമായ സമൂഹം രൂപപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
ഹോണ്ട മോട്ടോർസൈക്കിളിന്റെ പരിശീലനം നേടിയ സുരക്ഷാ ഇൻസ്ട്രക്ടർമാരുടെ സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 10 ട്രാഫിക് ട്രെയിനിംഗ് പാർക്കുകളിലും ആറ് സുരക്ഷാ ഡ്രൈവിംഗ് എഡ്യൂക്കേഷൻ സെന്ററുകളിലും ദിനംപ്രതി പരിശീലന പരിപാടികൾ നടത്തും. ഇതിലൂടെ റോഡ് സുരക്ഷാ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.