apache

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാണ രംഗത്തെ ആഗോള പ്രമുഖരായ ടി.വി.എസ് മോട്ടോർ കമ്പനി സാഹസികത ഇഷ്ടപ്പെടുന്ന റൈഡർമാർക്കായി രൂപകൽപ്പന ചെയ്ത പുതിയ സൂപ്പർ പ്രീമിയം മോഡൽ ടി.വി.എസ് അപ്പാച്ചെ ആർ.ടി.എക്സ് വിപണിയിൽ അവതരിപ്പിച്ചു. പുതിയ തലമുറ ടി.വി.എസ് ആർ.ടി-എക്സ്ഡി4 എഞ്ചിൻ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യ ഉത്പന്നമായ ടി.വി.എസ് അപ്പാച്ചെ ആർ.ടിഎ.ക്സിലൂടെ അഡ്വഞ്ചർ റാലി ടൂറർ വിഭാഗത്തിലേക്കും കമ്പനി പ്രവേശിച്ചു. അർബൻ, റെയിൻ, ടൂർ, റാലി എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ പുതിയ അപ്പാച്ചെ ആർ.ടി.എക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സവിശേഷതകൾ

ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ടി.എഫ്.ടി ക്ലസ്റ്റർ, ഡി.ആർ.എൽ.എസോടുകൂടിയ ക്ലാസ്-ഡി ഹെഡ്ലാമ്പ്, ക്രൂയിസ് കൺട്രോൾ, ലീനിയർ ട്രാക്ഷൻ കൺട്രോൾ, ക്രമീകരിക്കാവുന്ന ലിവറുകൾ, ഈസി പാനിയർ ആൻഡ് ടോപ്പ്കേസ് ലഗേജ് മൗണ്ടുകൾ, മാപ്പ് മിററിംഗുള്ള 5-വേ ബ്ലൂടൂത്ത്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം

പ്രാരംഭ വില

1,99,000മുതൽ

എൻജിൻ

.299.1 സി.സി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് ഡി.ഒ.എച്ച്.സി എഞ്ചിനാണ് ടിവിഎസ് അപ്പാച്ചെ ആർ.ടി.എക്സിന് കരുത്തേകുന്നത്. ഇത് 9,000 ആർ.പി.എമ്മിൽ 36 പി.എസ് കരുത്തും, 7,000 ആർ.പി.എമ്മിൽ 28.5 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും.

ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിരന്തരം മനസിലാക്കി പങ്കുചേരുകയും പുനർനിർവചിക്കുയുമാണ് ലക്ഷ്യം

ഗൗരവ് ഗുപ്ത

ടു വീലർ ഇന്ത്യ ബിസിനസ്

ടി.വി.എസ് മോട്ടോർ