nissan

കൊച്ചി: കയറ്റുമതിയിൽ 12 ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ട് നിസാൻ മോട്ടോർ ഇന്ത്യ. അടുത്തിടെ കാമരാജർ തുറമുഖത്ത് ജി.സി.സിയിലേക്കുള്ള നിസാൻ മാഗ്നൈറ്റ് ബി-എസ്‌യുവിയുടെ കയറ്റുമതിയോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. എൽ.എച്ച്.ഡി, ആർഎച്ച്ഡി മാർക്കറ്റുകൾ ഉൾപ്പെടെ 65 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന നിസാൻ മാഗ്നൈറ്റാണ് നിസാൻ മോട്ടോർ ഇന്ത്യയുടെ ആഗോള കയറ്റുമതി ശക്തി. അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ സി-എസ്‌.യു.വിയായ നിസാൻ ടെക്ടോണും തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ഉണ്ടാകും. കയറ്റുമതി ആരംഭിച്ചതുമുതൽ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിപണികൾക്കായി മാഗ്നെറ്റിനെ കൂടാതെ നിസാൻ സണ്ണി, കിക്‌സ്, മൈക്ര എന്നിവയുൾപ്പെടെ വിവിധ മോഡലുകൾ നിസാൻ മോട്ടോർ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്.