
കൊച്ചി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശിനി കൊച്ചിയിൽ ചികിത്സയിൽ. കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയിൽ ജോലി ചെയ്തു വരികയായിരുന്നു 25കാരി. ഹോസ്റ്റലിലായിരുന്നു താമസം. പനിയും തലവേദനയും മൂർച്ഛിച്ചതിനെ തുടർന്നാണ് ചികിത്സ തേടിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. ആദ്യമാണ് എറണാകുളം ജില്ലയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്.