f

* പിഎച്ച്.ഡി @ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് &ടെക്‌നോളജി:- തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് &ടെക്‌നോളജി 2026 ജനുവരിയിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാമിന് ഓൺലൈനായി 20 വരെ അപേക്ഷിക്കാം. www.admission.iist.ac.in

* പിഎച്ച്.ഡി @ ഐ.ഐ.ഐ.ടി:- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി, കോട്ടയം പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് 14 വരെ അപേക്ഷിക്കാം. പ്രതിമാസം 25000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. www.phd.iiitkottayam.ac.in

1. ആർക്കിടെക്ചർ കോഴ്‌സിന് സാദ്ധ്യതയേറെ

ആർക്കിടെക്ചർ കോഴ്‌സിന് (ബി.ആർക്ക് ) സാദ്ധ്യതയേറുന്നു. ആർക്കിടെക്ചർ,ഡിസൈൻ,പ്ലാനിംഗ്,ഉപഭോക്താവിന്റെ താല്പര്യത്തിനനുസരിച്ച റിസർച്ച്,അനാലിസിസ്,ആശയരൂപീകരണം,നിർമ്മാണ സാമഗ്രികളുടെ സെലക്ഷൻ എന്നിവ ആർക്കിടെക്ടിന്റെ ചുമതലയിൽ പെടും. കോഴ്‌സ് പൂർത്തിയാക്കിയവർക് പ്രൊജക്ട് ആർക്കിടെക്ട്,ഡിസൈനർ,ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ട്,ഇന്റീരിയർ ഡിസൈനർ,പ്രൊജക്ട് മാനേജർ,ഡിസൈൻ മാനേജർ,അർബൻ പ്ലാനർ,അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കാം. അഞ്ച് വർഷ ബി.ആർക്ക് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തും ഉപരിപഠന- ഗവേഷണ സാദ്ധ്യതകളുമുണ്ട്. എൻജിനിയറിംഗ് സീറ്റുകളെ അപേക്ഷിച്ച് അഞ്ചു വർഷ ആർക്കിടെക്ചർ കോഴ്‌സിന് കേരളത്തിൽ 2000ത്തിൽ താഴെ സീറ്റുകൾ മാത്രമേയുളൂ. JEE Main രണ്ടാം പേപ്പർ അല്ലെങ്കിൽ NATA യോഗ്യത നേടിയവർക്ക് മാത്രമേ ബി.ആർക്കിന് അഡ്മിഷൻ ലഭിക്കൂ.

ആർക്കിടെക്ട് കോളേജ് കണ്ടെത്തുമ്പോൾ ഗുണനിലവാരം വിലയിരുത്തണം. യോഗ്യരായ അദ്ധ്യാപകർ,മികച്ച ഭൗതിക സൗകര്യം,മികവുറ്റ ലാബുകൾ,ഇന്റേൺഷിപ്പ്, ക്യാമ്പസ് പ്ലേസ്‌മെന്റ് എന്നിവയ്ക്ക് ഊന്നൽ നൽകണം. വിദേശ ഉപരിപഠന,ഇന്റേൺഷിപ്പ് സാദ്ധ്യതകൾ മനസിലാക്കണം. സുസ്ഥിര വികസനം,ഹരിത നിർമ്മാണം,ക്ലീൻ സാങ്കേതിക വിദ്യ,സ്മാർട്ട് കൺസ്ട്രക്ഷൻ എന്നിവയ്ക്ക് അടുത്തകാലത്തായി സാദ്ധ്യതയേറിവരുന്നു. നല്ല ക്രിയേറ്റിവിറ്റി,വരയ്ക്കാനുള്ള കഴിവ്,കണക്കിൽ അഭിരുചി വിദ്യാർത്ഥികൾക്ക് മികച്ച ഉപരിപഠന മേഖലയാണ് ബി. ആർക്ക്. ജെ.ഇ.ഇ മെയിൻ രണ്ടാമത്തെ 2എ പേപ്പറെഴുതി എൻ.ഐ.ടി,ഐ.ഐ.ടികളിൽ ആർക്കിടെക്ച്ചർ കോഴ്‌സിന് അഡ്മിഷൻ നേടാം. ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജനുവരി,ഏപ്രിലിലും പരീക്ഷകളുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. ജനുവരി സെഷന് 27 വരെ അപേക്ഷിക്കാം.