കൊച്ചി: ജനാധിപത്യ സംവിധാനത്തിലെ പ്രധാന ഘടകങ്ങളായ നിയമസഭയെയും പാർലമെന്റിനെയും ഏറ്റവുമധികം സ്വാധീനിക്കുന്നതും ഭരണകൂടങ്ങളുടെ തെറ്റുതിരുത്താൻ പര്യാപ്തമായിട്ടുള്ള ശക്തിയുമാണ് മാദ്ധ്യമങ്ങളെന്ന് മുൻമന്ത്രി വി.എം.സുധീരൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ലീലാമേനോൻ മാദ്ധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത നിലനിറുത്തി മുന്നോട്ടുപോകണമെങ്കിൽ മാദ്ധ്യമ സ്വാതന്ത്ര്യം പരിപൂർണമായി അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ആർ. ജ്യോതിർഘോഷ് അദ്ധ്യക്ഷനായി. ടി. സതീശൻ സ്വാഗതവും കെ.എസ്.കെ. മോഹൻ നന്ദിയും പറഞ്ഞു.