indira-gandhi-homege
കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭായി പട്ടേൽ അനുസ്മരണവും

കൂത്താട്ടുകുളം: കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭായി പട്ടേൽ ജന്മദിന അനുസ്മരണവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജിജോൺ അദ്ധ്യക്ഷനായി. പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ, പി.സി. ഭാസ്കരൻ, ബോബൻ വർഗീസ്, സിബി കൊട്ടാരം, മർക്കോസ് ഉലഹന്നൻ, കെ.സി. ഷാജി, ജിജോ ടി. ബേബി, ജോമി മാത്യു, കെ.എൻ. വിശ്വനാഥൻ, സുരേഷ്‌കുമാർ പാതിരിക്കൽ, അമൽ ജേക്കബ് മോഹൻ, കെൻ കെ.മാത്യു, ലിസി ജോസ്, മായാ വിശ്വനാഥൻ, സി.എ. തങ്കച്ചൻ, കാർത്തിക് ജനാർദ്ദനൻ, ടി.എസ്. സാറ, എം.എ. ഷാജി എന്നിവർ സംസാരിച്ചു.