പാലക്കുഴ: കൂത്താട്ടുകുളം ഉപജില്ലാ സ്കൂൾ കലോത്സവം 4, 5, 6, 7 തീയതികളിൽ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇന്ന് രാവിലെ പത്തിന് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും. സ്വാഗതസംഘം ചെയർമാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഉല്ലാസ് തോമസ്, ജനറൽ കൺവീനർ എസ്.എസ്. സിന്ധു, എ.ഇ.ഒ കെ. ശ്രീകല, ഹെഡ്മിസ്ട്രസ് കെ.എം. വിനീത എന്നിവർ പരിപാടികൾ വിശദീകരിച്ചു.