ചോറ്റാനിക്കര: ജില്ല റെസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ എറണാകുളം ജില്ലാ കമ്മിറ്റി മെമ്പർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ഷെർലി വർഗീസ് അദ്ധ്യക്ഷയായി. ടി.എസ്. ഗഗാറിൻ, ജോസ് താവൂരത്, റീജ സതീഷ്, ജി. സോമൻ, ജയേഷ്, ബിജു മനയിൽ എന്നിവർ സംസാരിച്ച. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇറക്കുന്ന പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ കൺവെൻഷൻ അംഗീകരിച്ചു.