cherana
ചേരാനല്ലൂർ അമ്പലക്കടവ് പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാമജപഘോഷയാത്രയ്ക്കു ശേഷം നടന്ന കൂട്ടായ്മ ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ചേരാനല്ലൂർ അമ്പലക്കടവ് പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ചേരാനല്ലൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പറമ്പിൽനിന്ന് നാമജപ ഘോഷയാത്രയും അമ്പലക്കടവിൽ പ്രതിഷേധ കൂട്ടായ്മയും നടത്തി. ബി.ജെ.പി ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സുനിൽകുമാർ മാളിയേക്കൽ അദ്ധ്യക്ഷനായി. നാമജപ ഘോഷയാത്രയുടെ ഉദ്ഘാടനം കോടനാട് ഏരിയാ പ്രസിഡന്റ് പി.എം. സുനിൽകുമാർ നിർവഹിച്ചു. മഹിളാമോർച്ച എറണാകുളം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഓമന രവീന്ദ്രൻ, യുവമോർച്ച കോടനാട് ഏരിയ പ്രസിഡന്റ് സുനിൽകുമാർ, ഉദയൻ, വത്സല, ശശി, രാജൻ, ശ്രീശൈലി പ്രേമൻ, രവി എന്നിവർ സംസാരിച്ചു.