u
പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായനാമത്സരം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി ഉദ്ഘാടനം ചെയ്യുന്നു

പൂത്തോട്ട: കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും യു.പി വിഭാഗം വിദ്യാർത്ഥികൾക്കുമായി വായനാമത്സരം സംഘടിപ്പിച്ചു. പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി ഉദ്ഘാടനം ചെയ്തു. പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി. എം രാമകൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ്, ജോ. സെക്രട്ടറി എം.കെ.എ. കരീം, ഡോ. സി.കെ. സിജി, വി.ആർ. മനോജ്, പി. സിന്ധു ദാസ്, പി.എം. അജിമോൾ എന്നിവർ സംസാരിച്ചു.