പെരുമ്പാവൂർ: എൽ.ഡി.എഫ് നേതൃത്വത്തിൽ രായമംഗലം പഞ്ചായത്ത് വായ്ക്കര അഞ്ചാംവാർഡുകാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ വാർഡുതല ഉദ്ഘാടനം വായ്ക്കര റെസി. അസോസിയേഷൻ സെക്രട്ടറി എം.പി. ജോയ് നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.എൻ. ഉഷാദേവി അദ്ധ്യക്ഷയായി. കെ. എൻ. ഹരിദാസ്, ആർ.എം. രാമചന്ദ്രൻ, സി.സി. ബേബി എന്നിവർ സംസാരിച്ചു. ലൈബ്രറി പരിസരം, മൂരികാവ്, ആലിൻചുവട്, പാണ്ടക്കാട്ടുപാറ റേഷൻകട എന്നിവിടങ്ങളിൽ വച്ചിട്ടുള്ള ബോക്സിൽ നിർദ്ദേശങ്ങൾ നിക്ഷേപിക്കാം. 9447378891 എന്ന നമ്പറിലേക്ക് വാട്സ്ആപ്പും ചെയ്യാം.