കൊച്ചി: കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ സംസ്ഥാന സമ്മേളനം പ്രസിഡന്റ് ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗനിർണയത്തിലും ചികിത്സയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗമാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഡോ. വി. ആനന്ദ് കുമാർ, സെക്രട്ടറി ഡോ. പോൾ തോമസ്, ട്രഷറർ ഡോ. വിജോ ജോർജ്, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. അശോകൻ, സെക്രട്ടറി ഡോ. എസ്.എം. അഷ്‌റഫ്, ഡോ. പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
രക്താതിസമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം, യുവാക്കളിലെ പെട്ടെന്നുള്ള ഹൃദയാഘാതം, ഹൃദയം മാറ്റിവയ്ക്കൽ എന്നിവയെക്കുറിച്ചുള്ള നൂതന പഠനങ്ങളും പുതുവിവരങ്ങളും സമ്മേളനം ചർച്ച ചെയ്തു.