തൃപ്പൂണിത്തുറ: കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ സമിതിയും തൃപ്പൂണിത്തുറ കഥകളി കേന്ദ്രവും സംയുക്തമായി നീലകണ്ഠൻ നമ്പീശന്റെ 106-ാം ജന്മദിന ആഘോഷം സംഘടിപ്പിച്ചു. കാവിൽ ഉണ്ണിക്കൃഷ്ണവാരിയർ സോപാനസംഗീതവും കലാമണ്ഡലം വൈശാഖ് രാജശേഖരനും കലാമണ്ഡലം ആദിത്യനും ചേർന്ന് രുഗ്മംഗദ ചരിതം ചൊല്ലിയാട്ടവും അവതരിപ്പിച്ചു. കെ. ബാബു എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജി. പൗലോസ് അദ്ധ്യക്ഷനായി. വി. കലാധരൻ, ഫാക്ട് പത്മനാഭൻ, ഡോ. ഉണ്ണിക്കൃഷ്ണൻ, ശങ്കരവാര്യർ തുടങ്ങിയവർ സംസാരിച്ചു. നമ്പീശൻ പുരസ്‌കാര ജേതാക്കളായ ശ്രീനാരായണൻ നമ്പീശൻ, കലാമണ്ഡലം സുരേന്ദ്രൻ എന്നിവരെ ആദരിച്ചു. വൈകിട്ട് സുഭദ്രാഹരണം കഥകളി അരങ്ങേറി.