കാലടി: യു.ഡി.എഫ് ഭരിക്കുന്ന കാലടി പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി റെജീഷ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് കാലടി പഞ്ചായത്ത് സെക്രട്ടറി എം.ടി. പുഷ്കരൻ അദ്ധ്യക്ഷനായി. നേതാക്കളായ കെ.കെ. ശിവൻ, എം.ടി. വർഗീസ്, ബേബി കാക്കശേരി, സിജോ ചൊവ്വരാൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. കുഞ്ഞപ്പൻ, സി.വി. സജേഷ്, സരിത ബൈജു, സ്മിത ബിജു, എം. കെ.വിജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവർക്കുമെതിരെയാണ് പരാതി.