അങ്കമാലി: മലങ്കര യാക്കോബായ സിറിയൻ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ യുവജനവാരാഘോഷം ആരംഭിച്ചു. പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിൽ ഫാ. റെമി എബ്രഹാം വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് പള്ളിയ്ക്കൽ അദ്ധ്യക്ഷനായി. സൺഡേസ്‌കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.എം. വർഗീസ് സന്ദേശം നൽകി. ട്രസ്റ്റിമാരായ കെ.ടി. ഷാജി, എൽദോസ് കരേടത്ത്, സെക്രട്ടറി ടി.എം. യാക്കോബ്, യൂത്ത് അസോ. ഭാരവാഹികളായ ടി.എം. എൽദോസ്, എബി പൗലോസ്, അലക്സ് ബിജു, സ്‌കറിയ വർഗീസ് എന്നിവർ സംസാരിച്ചു.