
2025-26 അദ്ധ്യയന വർഷ ബി.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് താഴെ പറയുന്ന തീയതികളിൽ മെഡിക്കൽ കോളേജുകളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ 4സീറ്റിൽ ഒഴിവ്. അലോട്ട്മെന്റ് 7ന് രാവിലെ 11ന്. ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജിൽ ഒഴിവ് ഒരു സീറ്റിൽ. അലോട്ട്മെന്റ് 10ന് രാവിലെ 11ന്.
കോട്ടയം ഗവ.മെഡിക്കൽ കോളേജിൽ എട്ട് സീറ്റിൽ ഒഴിവ്. അലോട്ട്മെന്റ് 11ന് രാവിലെ 11ന്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ രണ്ട് സീറ്റിൽ ഒഴിവ്. അലോട്ട്മെന്റ് 12ന് രാവിലെ 11ന്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഒഴിവ് ഒരു സീറ്റിൽ. അലോട്ട്മെന്റ് 13ന് രാവിലെ 11ന്.
കേരള പ്രവേശനപരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ ഹാജരാക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുക. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വെബ്സൈറ്റ്: cee.kerala.gov.in