പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയിൽ കേരളപ്പിറവി ദിനമാചരിച്ചു. കേരളം രൂപീകൃതമായതിന്റെ 69 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി 69 മൺചെരാതുകളിൽ ദീപം തെളിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ദീപംതെളിച്ചു. വായനശാല സെക്രട്ടറി കെ.എം. മഹേഷ് അദ്ധ്യക്ഷനായി. എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം മഹേഷ് മാളേക്കപ്പടി, ലൈബ്രേറിയൻ രത്‌നമ്മ ഗോപാലൻ, കവിയും ഗായകനുമായ ജയൻ പുക്കാട്ടുപടി, ബാലവേദി അംഗം ശ്വേത മഹേഷ്, റഹിം, സജി, മിഞ്ചു ആന്റണി എന്നിവർ നേതൃത്വം നൽകി.