bibish

അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ നാലാം വാർഡിൽ നിർമ്മിച്ച ഗാന്ധിനഗർ ബൈപ്പാസ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർസിനി മാത്തച്ചൻ അദ്ധ്യക്ഷയായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ഒ. കുരിയാച്ചൻ,​ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പോൾ പി. ജോസഫ്,​ ടി.എം. വർഗീസ്, വിവിധ സംഘടനാ പ്രതിനിധികളായ ടി.വി. സുബ്രൻ, ബെന്നി മാടശേരി, പി.പി. പൗലോസ്, പൗലോസ് പുതശേരി, മേഴ്‌സി അവിരാച്ചൻ എന്നിവർ പ്രസംഗിച്ചു. 150 മീറ്റർ നീളവും ആറര മീറ്റർ വീതിയുമുള്ള റോഡ് നാൽപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും.