
കൊച്ചി: 114 ദിവസംകൊണ്ട് 3500 കിലോമീറ്റർ നടന്ന് നർമദ പരിക്രമണം പൂർത്തിയാക്കിയ അഭിഭാഷകനും എഴുത്തുകാരനുമായ ശിവകുമാർ മേനോന്റെ ആത്മീയാനുഭവങ്ങളുടെ പുസ്തകം 'നർമദേ ഹർ" പ്രകാശനം ചെയ്തു.
നർമദ പരിക്രമണത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപുസ്‌തകമാണിത്.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പ്രകാശനം നിർവഹിച്ചു. ശ്രീകുമാരി രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.
മഹാരാജാസ് കോളജ് ചരിത്ര വിഭാഗം പ്രഫസർ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ പുസ്തകം പരിചയപ്പെടുത്തി.
ശിവകുമാർ മേനോൻ നന്ദി പറഞ്ഞു.