ഇലഞ്ഞി: ഇലഞ്ഞി അപ് ബീറ്റ്സ് കൾച്ചറൽ അക്കാഡമിയിൽ തയ്യൽയൂണിറ്റ് ഉദ്ഘാടനവും പരിശീലന കേന്ദ്രവും ചികിത്സാസഹായനിധി വിതരണവും നടത്തി. ചടങ്ങിനോടനുബന്ധിച്ച് മുൻ തയ്യൽ തൊഴിലാളികളെയും കലാകാരന്മാരെയും ആദരിച്ചു. അക്കാഡമി ചെയർമാൻ വിജയൻ വാക്കണ്ടം അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളിജോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു പുല്ലംപറയിൽ, ഇടത്തൊട്ടിയിൽ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ സന്തോഷ് ഇടത്തൊട്ടി, മുത്തോലപുരം സഹകരണബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടിൽ, കർഷകമോർ ച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് മരങ്ങാട്ട്, ഗോപാലകൃഷ്ണൻ, പി.ജി. പ്രശാന്ത്, കുമാരി വിജയൻ, ബിജുമോൻ എന്നിവർ സംസാരിച്ചു.